SignIn
Kerala Kaumudi Online
Thursday, 16 July 2026 7.58 AM IST

ഫ്ലാറ്റിനുള്ളിൽ ഡോക്ടർ  കുത്തേറ്റ്  കൊല്ലപ്പെട്ടു; മകന് ഗുരുതര പരിക്ക്, ഭാര്യ കസ്റ്റഡിയിൽ

dr-kiran-honannavar-
ഡോ. കിരൺ ഹൊനന്നവർ, ഭാര്യ ഡോ. പ്രിയങ്ക

ബംഗളൂരു: കർണാടകയിലെ ധാർവാഡിലുള്ള ഫ്ലാറ്റിനുള്ളിൽ 45കാരനായ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ. ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നവർ (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ എട്ടുവയസുള്ള മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭാര്യയും നേത്രരോഗവിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊലപാതക സമയത്ത് പുറത്തുനിന്ന് ആരും ഫ്ലാറ്റിലേക്ക് എത്തിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഹുബ്ലി - ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. സംഭവസമയത്ത് ഭർത്താവ്, ഭാര്യ, കുട്ടി ഇവ‌ർ മൂന്നുപേർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് പ്രിയങ്ക പറഞ്ഞത്. എന്നാൽ വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഫ്ലാറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക പരസ്‌പരവിരുദ്ധമായയാണ് സംസാരിക്കുന്നതെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പ്രിയങ്കയുടെയും കിരണിന്റെയും ബന്ധുക്കളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

English Summary

A 45-year-old anesthesiologist, Dr. Kiran Honnawar, was fatally stabbed inside his flat in Dharwad, Karnataka. His eight-year-old son sustained critical stab injuries and has been hospitalised. Police have taken Dr. Priyanka, Kiran's wife and an ophthalmologist, into custody for questioning. Hubballi-Dharwad Police confirmed no outsiders were present during the incident. An investigation is underway, with Priyanka reportedly giving contradictory statements.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARWAD DOCTOR MURDER, DOCTOR KILLED IN FLAT, KARNATAKA CRIME NEWS, DHARWAD CRIME, DR KIRAN HONNANNAVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY