
കൊച്ചി: മഴക്കോട്ട് വില്പനയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്ത അന്യസംസ്ഥാനക്കാരെ കേന്ദ്രീയവിദ്യാലയ പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശം 500 പായ്ക്കറ്റ് ഹാൻസും കൂളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് കൂടി ചുമത്തി.
ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സൽമാൻ മാലിക്ക് (41), ഷഹബാസ് (25) എന്നിവരെയാണ് ഹാർബർ എസ്.എച്ച്.ഒ കെ.ദിലീഷിന്റെ നേതൃത്വത്തിൽ വില്ലിംഗ്ടൺ ഐലൻഡിലെ മൂന്നാം നമ്പർ കേന്ദ്രീയവിദ്യാലയ പോർട്ട് പരിസരത്ത് നിന്ന് പിടികൂടിയത്. വിദ്യാർത്ഥികൾക്ക് ലഹരി വിതരണത്തിന് എത്തിയതായിരുന്നു.
ഇരുവരും മഴക്കോട്ട് വില്പന എന്ന പേരിലാണ് ചുറ്റിക്കറങ്ങുന്നത്. ഉത്തരപ്രദേശിൽ നിന്ന് ട്രെയിനുകളിൽ കടത്തിക്കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങൾ വാതുരുത്തിയിലെ താമസസ്ഥലത്ത് ശേഖരിക്കും. മൂന്നിരട്ടി അധികവില ഈടാക്കിയാണ് വില്പന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് പിടിയിലായത്. എസ്.ഐ ടി.ആർ. ഷിബു, എ.എസ്.ഐ എൻ.എം. പ്രവീൺ, സി.പി.ഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |