SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.01 PM IST

കോഴിക്കോട്ട് പിടിച്ചെടുത്തത് പതിനാറ്  കിലോ തൂക്കം വരുന്ന കഞ്ചാവ് മിഠായി: ബീഹാർ സ്വദേശി പിടിയിൽ

cannabis-candies
എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ് മിഠായികൾ

കോഴിക്കോട്: കോഴിക്കോട് കൊളത്തറയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. പതിനാറ് കിലോ തൂക്കം വരുന്ന ക‌ഞ്ചാവ് മിഠായികളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബീഹാർ മധുബാനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശി അസ്‌ലാം അൻസാരിയെ എക്സൈസ് ഉദ്യാഗസ്ഥർ അറസ്റ്റുചെയ്തു.

ഇന്നലെ രാത്രി കൊളത്തറ ക്രസന്റ് ബസാറിലെ കെട്ടിടത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് മിഠായിയുമായി അസ‌്ലാം പിടിയിലായത്. പതിനാറ് കിലോ തൂക്കം വരുന്ന 3,140 കഞ്ചാവ് മിഠായികളാണ് പിടിച്ചെടുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ട് വില്പ്പന നടത്താനാണ് ഇത് എത്തിച്ചതെന്നാണ് സൂചന. കോഴിക്കോട് എക്സൈസ് ഇൻസ്‌പെക്ടർ എസ് ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary

Excise officials in Kozhikode seized over 16 kilograms of cannabis-infused candy during a crackdown. A man from Bihar was arrested in connection with the case, and further investigation is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE, KOZHIKODE EXCISE, KERALAM, CANNABIS CANDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY