
പാറശാല: ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷിച്ച് കടക്കുന്ന തമിഴ്നാട് സ്വദേശി പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി.തേനി ആണ്ടിപ്പട്ടി സ്വദേശി രാജ(48) ആണ് അറസ്റ്റിലായത്. 26ന് പുലർച്ചെ ചെന്നൈ-ഗുരുവായൂർ എക്സ്പ്രസിലെ ഒരു യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച് കടന്ന കേസിന്റെ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുഴിത്തുറയിൽ നിന്നുമാണ് ഈയാൾ പിടിയിലായത്. അറസ്റ്റിലാകുമ്പോൾ പ്രതിയിയുടെ പക്കൽ നിന്നും 5 മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വച്ചും കണ്ടെടുത്തു. തമിഴ്‌നാട്ടിലെ നിരവധി കേസുകളിൽ ജയിൽവാസം അനുഷ്ഠിച്ചതിന് ശേഷം പുറത്ത് ഇറങ്ങിയതിനെ തുടർന്നാണ് വീണ്ടും പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലാവുന്നത്. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്.ഐ റസൽരാജിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽകൃഷ്ണ, അബിൻരാജ്,പ്രതീപ്, വിപിൽരാജ്,രജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |