SignIn
Kerala Kaumudi Online
Friday, 25 September 2026 3.24 AM IST

മന്ത്രിസഭായോഗം ഇന്ന് ചേരും

k

തിരുവനന്തപുരം: ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് 3ന് ചേരും.

എ.കെ.ജി ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കണ്ണൂരിലേക്ക് പോയ സാഹചര്യത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്.

നിയമസഭാസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് 5ന് മന്ത്രിസഭായോഗം ചേരാമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഉണ്ടാക്കിയ ധാരണ. എന്നാൽ, നിയമസഭാസമ്മേളനം ഗില്ലറ്റിൻ ചെയ്ത് പിരിയേണ്ടിവന്നതോടെ വൈകിട്ട് മൂന്നിലേക്ക് മാറ്റുകയായിരുന്നു. സഭാസമ്മേളനം അവസാനിച്ചതായി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറക്കുന്നതിനുള്ള (പ്രറോഗ് ) പ്രക്രിയ നടന്നിട്ടില്ല. അതിനായി മന്ത്രിസഭായോഗം ചേരണം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പ്രറോഗ് ചെയ്തതായി ഗവർണറെ അറിയിക്കും. ഗവർണറുടെ വിജ്ഞാപനമിറങ്ങുമ്പോഴാണ് സാങ്കേതികമായി സഭാസമ്മേളനം അവസാനിച്ചതായി കണക്കാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA