SignIn
Kerala Kaumudi Online
Thursday, 17 September 2026 1.40 PM IST

'മാളിൽ അടിച്ചത് മറ്റൊരാളെ, ആളുമാറിപ്പോയി'; ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് സാനിയ ഇയ്യപ്പൻ

saniya-iyappan

സിനിമാ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവത്തിൽ ഏറെപ്പേരും കമന്റ് ചെയ്ത പ്രതികരണത്തിൽ മറുപടി പറഞ്ഞ് നടി സാനിയ ഇയ്യപ്പൻ. തെറ്റായ ആളെയാണ് സാനിയ അടിച്ചതെന്നും ആളുമാറി പോയെന്നുമായിരുന്നു സംഭവവുമായി ബന്ധപ്പെട്ട വീഡിയോയിൽ ഏറെപ്പേരും കമന്റ് ചെയ്തതെന്ന് സാനിയ ഇയ്യപ്പൻ പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരണങ്ങളിൽ വ്യക്തത വരുത്തിയത്.

ഇപ്പോഴാണ് അത്തരം ദുരനുഭവം ഉണ്ടാകുന്നതെങ്കിലും അങ്ങനെതന്നെയാകും പ്രതികരിക്കുക. വീഡിയോയുടെ കമന്റിൽ പകുതിപ്പേരും പറയുന്നത് താൻ അടിച്ചത് തെറ്റായ ആളെയാണെന്നാണ്. നിങ്ങൾ അവിടെ ഉണ്ടായിരുന്നോ? നിങ്ങൾ കണ്ടിരുന്നോ? ആള് മാറിയാണ് അടിച്ചതെങ്കിൽ എന്തിനാണ് അടിച്ചതെന്നായിരിക്കും അയാൾ പ്രതികരിക്കുക. എന്നാൽ ഇയാൾ ചിരിക്കുകയായിരുന്നു. ‌ഞാൻ ചെയ്യാനുള്ളത് ചെയ്തു, എഞ്ചോയ് ചെയ്തു, ഇനി വേണേൽ അടിച്ചോ എന്നായിരുന്നു അയാളുടെ ഭാവം. എന്നാൽ താൻ വ്യക്തമായി കണ്ടിരുന്നു. താൻ കണ്ടുവെന്ന് മനസിലായപ്പോഴാണ് അയാൾ പിന്നോട്ട് മാറിയതെന്നും സാനിയ വ്യക്തമാക്കി.

സാനിയയ്ക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് വിഷമം എന്നുവരെ ആളുകൾ പറഞ്ഞു. ഇവരോടൊക്കെ എന്താണ് പറയേണ്ടത് എന്നറിയില്ല. ചെറിയ ഡ്രസ് ഇട്ട തനിക്ക് മാത്രമല്ല, മുഴുവൻ കവർ ചെയ്യുന്ന തരത്തിൽ ഡ്രസ് ചെയ്ത ഗ്രേസിനെയും വെറുതേ വിട്ടില്ല. അപ്പോൾ അതങ്ങനെയാണ് തന്റെ തെറ്റാകുന്നത്. ഇപ്പോൾ എവിടെപ്പോയാവും ഒരു കൈ അകലത്തിലേ ആളുകൾ നിൽക്കുകയുള്ളൂ. ആ സംഭവത്തിന് ശേഷം ആൾക്കൂട്ടത്തിനിടയിലേയ്ക്ക് പോകാൻ ഭയമുണ്ട്. ഇത് മാറാൻ സമയമെടുക്കുമെന്നും സാനിയ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANIYA IYAPPAN, KOZHIKODE, MALL, SEXUAL HARASSMENT, COMMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY