മൈസൂരു: ബസിൽവച്ച് മോശമായി പെരുമാറിയ യുവാവിനെ 'കൈകാര്യം ചെയ്ത്' യുവതി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. യാത്ര ചെയ്യുന്നതിനിടെ യുവാവ് ശല്യം ചെയ്യുകയായിരുന്നു. യുവതി താക്കീത് ചെയ്‌തെങ്കിലും ശല്യം തുടർന്നു.
കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്ത് പലതവണ തല്ലി. ഇയാൾ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിട്ടില്ല. എന്നാൽ ബസിലെ മറ്റ് യാത്രക്കാരൊന്നും യുവതിയ്ക്ക് സഹായത്തിനെത്തിയില്ല.യുവാവ് മാപ്പ് പറഞ്ഞെങ്കിലും അടി തുടർന്നു.
ഒടുവിൽ ബസിന് വെളിയിലുള്ള കുറച്ചുപേർ ഇയാളെ പിടികൂടി ചോദ്യം ചെയ്തു. സഹയാത്രികരിലാരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
A woman beat her eve teaser at KR Pete bus stand in #Mandya. The lady was travelling in the local bus - the unidentified man was teasing her and tried to touch her inappropriately. Even after she warned- he continued to touch her (1/2) pic.twitter.com/69wEWFuTgZ
— Imran Khan (@KeypadGuerilla) June 3, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |