SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.10 PM IST

നവകേരള സദസുമായി ബന്ധപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം; പരാതി നൽകി ബൃന്ദ കാരാട്ട്

READ ENGLISH VERSION
brinda-karat

തിരുവനന്തപുരം: തന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ് അംഗവും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് രംഗത്ത്. നവകേരള സദസുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെയാണ് ബൃന്ദ കാരാട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സെെബർ സെല്ലിനും പരാതി നൽകിയത്.

ഓൺലെെൻ മാദ്ധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ധൂർത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും ബൃന്ദ പറഞ്ഞതായി നടത്തുന്ന കുപ്രചാരണത്തിനെതിരെയാണ് അവർ പരാതി നൽകിയത്.

'മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർട്ടിയുടെയും സൽപ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതുമാണ്. വ്യാജ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കെെമാറിയിട്ടുണ്ട്. ഞാൻ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണം' ബൃന്ദ പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRINDA KARAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA