SignIn
Kerala Kaumudi Online
Saturday, 27 July 2024 5.22 AM IST

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി, എ പി ജയനെ സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി, നടപടിയെപ്പറ്റി അറിയില്ലെന്ന് പ്രതികരണം

ap-jayan

പത്തനംതിട്ട: എ പി ജയനെ സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ നടപടി. മുല്ലക്കര രത്നാകരനാണ് പകരം ചുമതല.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു എ പി ജയനെതിരായ പരാതി. തുടർന്ന് നാലംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. കമ്മീഷന്റെ നിർദേശപ്രകാരമാണ് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയത്.

പാർട്ടി നടപടിയെപ്പറ്റി തനിക്കറിയില്ലെന്നാണ് എ പി ജയന്റെ പ്രതികരണം. സംസ്ഥാന കൗൺസിൽ അംഗമാണ് താനെന്നും ആ ഘടകത്തിലാണ് കമ്മീഷൻ ചർച്ച ചെയ്ത് നടപടിയെടുക്കേണ്ടതെന്നും അതുണ്ടായില്ലെന്നും ജയൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AP JAYAN, CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.