പാലക്കാട്: ജില്ലയിലെ കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു. ഇന്ന് രാവിലെയാണ് ഒപി കൗണ്ടറിനോട് ചേർന്നുള്ള ഭാഗത്തെ സീലിംഗ് അടർന്നുവീണത്. യഥാർത്ഥ സീലിംഗിന് താഴെയുള്ള പ്ലാസ്റ്റിക് സീലിംഗാണ് അടർന്നുവീണത്.
ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയാണിത്. അപകടസമയത്ത് സീലിംഗിന് താഴെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ചോർന്നൊലിക്കുന്നതുൾപ്പടെയുള്ള പ്രശ്‌നങ്ങൾ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ശേഷിക്കുന്ന സീലിംഗ് ഏത് നിമിഷവും അടർന്നുവീഴാമെന്നും ഇതിനുതാഴെ താഴെ ഭയത്തോടെയാണ് നിൽക്കുന്നതെന്നും രോഗികളും പറയുന്നു.
Palakkad: A ceiling panel collapsed near the OP counter of the Government Women and Children’s Hospital. No one was injured, but patients fear further collapses amid ongoing leakage and maintenance issues.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |