SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.39 PM IST

ഡ്രൈവിംഗ് ലൈസൻസിന് 'അപകട' പരീക്ഷ കൂടി ,​ ഡിസംബർ മുതൽ പ്രാബല്യത്തിൽ

driving

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ലേണേഴ്സ് പരീക്ഷയ്ക്കും ഗ്രൗണ്ട് ടെസ്റ്റിനും ഇടയിൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തി. ഡിസംബർ ഒന്നു മുതൽ നിലവിൽ വരും

അപകട സാദ്ധ്യതകൾ മുൻകൂട്ടി അറിയാനുള്ള കഴിവു പരിശോധിക്കുന്ന പരീക്ഷയാണിത്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞ് ഈ പരീക്ഷ നടത്തും. വീഡിയോ ഗെയിം മാതൃകയിലുള്ള പരീക്ഷയാണിത്. 10 വീഡിയോകളുണ്ടാകും. അത് പ്ലേ ചെയ്യണം.

പത്തും വിജയിച്ചാൽ 100 മാർക്ക് കിട്ടും. പാസാകാൻ 60 മാർക്ക് വേണം. ഒരു മിനിട്ടാണ് ഒരു വീഡിയോയുടെ ദൈർഘ്യം. ഓരോന്നിലും പരാമവധി രണ്ട് അപകട സാദ്ധ്യത ഉണ്ടായിരിക്കും.

ശ്രദ്ധക്കുറവും അപകട സാദ്ധ്യത തിരിച്ചറിയാനുള്ള കഴിവില്ലായ്മമയും റോഡ‌പകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിരിക്കുന്നുവെന്ന നീരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷ ഉൾപ്പെടുത്തിയതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഉത്തരവിൽ വ്യക്തമാക്കി.


ഫീസ് കൂടും; കാത്തിരിപ്പും

ഹാസാർഡ് ടെസ്റ്റിന് കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് പരിശീലനം നൽകേണ്ട ഉത്തരവാദിത്വം കൂടി വരുന്നതോടെ,അടുത്ത മാസം ഒന്നു മുതൽ ഡ്രൈവിംഗ് സ്കൂളുകൾ കമ്പ്യൂട്ടർ അധിഷ്ഠിത ഹാസാർഡ് പെർസെപ്ഷൻ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആർ.ടി.ഒ മാർ ഉറപ്പാക്കണം.ഡ്രൈവിംഗ് പരിശീലനത്തിന് അധിക ഫീസ് നൽകേണ്ടി വരും.

ഡ്രൈവിംഗ് ടെസ്റ്റിന് 4 ഭാഗം

1. ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റ്
(ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് പാസായതിന് ശേഷം 30 ദിവസത്തെ നിർബന്ധിത ഇടവേള)

2. കമ്പ്യൂട്ടർ അധിഷ്ഠിത ഹാസാർഡ് പെർസെപ്ഷൻ ടെസ്റ്റ്

3. ഗ്രൗണ്ട് ടെസ്റ്റ്

4. റോഡ് ടെസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA