SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.55 AM IST

അങ്കണവാടി ജീവനക്കാർ ഇനി സർവേയ്ക്ക് ഇറങ്ങണ്ട

aa

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരെ സർവേകൾ നടത്താൻ നിയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. ജില്ലാകളക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാരും വകുപ്പ് മേധാവികളും ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് വനിതാ ശിശുവികസന വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു.


അങ്കണവാടി ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്. തദ്ദേശ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള ഇതര ഏജൻസികൾ നടത്തുന്ന വിവിധ വീട്ടുസർവേകൾക്ക് ഇനി അങ്കണവാടി ജീവനക്കാരെ ചുമതലപ്പെടുത്താനാകില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് ലെവൽ ഓഫീസർ ഡ്യൂട്ടികൾ, വോട്ടർപട്ടിക പുതുക്കൽ പ്രക്രിയകൾ എന്നിവയിൽ ഇവരെ നിർബന്ധപൂർവം നിയോഗിക്കുന്നതും ഒഴിവാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGANVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA