SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.19 AM IST

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന് പ്രതികൾ

1

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണയാവശ്യപ്പെട്ട് പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ഒക്ടോബർ 15 മുതൽ തുടർച്ചയായി സാക്ഷിവിസ്താരം നടക്കാനിരിക്കെയാണിത്. മാദ്ധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കോടതി പ്രവേശനം നിയന്ത്രിക്കണം. തങ്ങളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതു തടയണം. വിചാരണ നടക്കുന്ന കോടതി മഹാരാജാസ് കോളേജിന് സമീപത്താണ്. കോളേജ് വിദ്യാർത്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കരുതെന്നും ആവശ്യമുന്നയിച്ചു. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA