SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.44 PM IST

സിനിമാ ചരിത്രത്തിന്റെ ഭാഗമായ 'കാതൽ'; റിവ്യൂ വീഡിയോ

kaadhal

ലോകമെമ്പാടുമുള്ള മലയാളികളെ കീഴടക്കി അതിഗംഭീര റിപ്പോർട്ടുകൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി ചിത്രം 'കാതൽ'. തിരുവനന്തപുരം മുതൽ ലണ്ടൻ വരെ നിറഞ്ഞ സദസുകൾക്ക് മുന്നിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വീഡിയോ റിവ്യൂ കാണാം.

മമ്മൂട്ടിയുടെ മറക്കാനാവാത്ത മാത്യൂ ദേവസി എന്ന കഥാപാത്രം. ജ്യോതിക, സുധി കോഴിക്കോട്, ആദർശ് സുകുമാരൻ, ചിന്നു ചാന്ദ്നി, മുത്തുമണി, അലക്സ് അലിസ്റ്റർ തുടങ്ങിയവരുടെ ജീവിത ഗന്ധിയായ അഭിനയം. പോൾസൺ സ്കറിയയുടെയും ആദർശ് സുകുമാരന്റെയും നല്ല തിരക്കഥ, ജിയോ ബേബിയുടെ അതി ഗംഭീര സംവിധാനം. അവതരണ രീതിയിലൂടെയാണ് ചിത്രം വ്യത്യസ്തമാകുന്നത്.

12 വർഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് തെന്നിന്ത്യൻ സുന്ദരി ജ്യോതിക അഭിനയിക്കുന്നത്. ഖത്തർ, കുവെെറ്റ് എന്നീ രാജ്യങ്ങളിൽ ചിത്രം ബാൻ ചെയ്തു. കാതലിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. കണ്ണൂർ സ്‌ക്വാഡിന് ശേഷം റിലീസായ മമ്മൂട്ടി ചിത്രമാണ് കാതൽ. ഛായാഗ്രഹണം സാലു കെ തോമസാണ് നിർവഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. വേഫെറെർ ഫിലിംസ് ആണ് വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAADHAL, CINEMA, REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY