പുതുമുഖങ്ങളായ സോണി, സ്നേഹ ഉണ്ണിക്കൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന മൊത്തത്തി കൊഴപ്പാ ഡിസംബർ 15ന് തിയേറ്ററിൽ. നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടി.എസ്. രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, രാജേഷ് ശർമ്മ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ സോണി, വിപിൻലാൽ. പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രമാണ് . മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |