SignIn
Kerala Kaumudi Online
Wednesday, 30 September 2026 5.26 AM IST

തലസ്ഥാനവാസികളുടെ ശ്രദ്ധയ‌്ക്ക്, ആറ്റുകാൽ പൊങ്കാലയ‌്ക്ക് ഒരാഴ്‌ച കൂടി ഉണ്ടെങ്കിലും ജില്ലയ‌്ക്ക് പുറത്തുള്ളവർ ഇത്തവണ സ്കോർ ചെയ‌്തു

attukal-pongala

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്താൻ ട്രെയിൻ സീറ്റും ഹോട്ടൽ മുറിയുമൊക്കെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുളള ഭക്തർ ആറ്റുകാൽ പൊങ്കാല മഹോത്സവം 17നാണ് ആരംഭിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളായ 25നാണ് പൊങ്കാല. 23, 24 തീയതികളിലും 25ന് പുലർച്ചെയും തിരുവനന്തപുരത്ത് എത്തുന്ന ട്രെയിനുകളിലെല്ലാം സ്ലീപ്പർ കോച്ചുകളും തേഡ് എ.സി സീറ്റുകളും റിസർവ് ആയി കഴി‌ഞ്ഞു. വന്ദേഭാരതിലും സീറ്റില്ല. സീറ്റ് ലഭിക്കാത്തവർ കിട്ടുന്ന ട്രെയിനുകളിൽ നിന്നാണെങ്കിലും പൊങ്കാലയ്ക്ക് എത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തും.

ക്ഷേത്ര പരിസരത്തെ ഹോട്ടലുകളിലും ബുക്കിംഗ് ഫുള്ളാണ്. തലേന്നേ എത്തി തങ്ങാൻ കണക്കാക്കിയാണ് പലരും മുറികളെടുക്കുന്നത്. 17ന് രാവിലെ 8ന് കാപ്പുകെട്ടി കുടിയിരുത്തലോടെയാണ് പൊങ്കാല മഹോത്സവം ആരംഭിക്കുക. 19നാണ് കുത്തിയോട്ട വ്രതാരംഭം. ഒൻപതാം ദിവസമായ 25ന് രാവിലെ 10.30 ആണ് പൊങ്കാല അടുപ്പുകളിൽ തീപകരുന്ന മുഹൂർത്തം. ഉച്ചയ്‌ക്ക് 2.30ന് നിവേദ്യം. രാത്രി 11ന് പുറത്തെഴുന്നള്ളത്ത്. 26ന് രാത്രി 12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, ATTUKAL PONGALA, PATTUKALAM, TRAIN BOOKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL