കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 14ന് നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തു.
രാവിലെ നട തുറന്ന് നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടർന്ന് മഹാഗണപതി ഹോമം നടന്നു. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും നടന്നു. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു.
വൈകിട്ട് പ്രത്യേക ദീപാരാധന നടന്നു. തുടർന്ന് അത്താഴപൂജയും അപ്പം മൂടലും ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം രാത്രി 9 മണിയോടെ ക്ഷേത്രം അടച്ചു. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |