SignIn
Kerala Kaumudi Online
Sunday, 27 September 2026 6.32 PM IST

ഭക്തിനിർഭരമായി ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം

onam-
ഓണാഘോഷത്തിന്റെ ചിത്രങ്ങൾ

ലണ്ടൻ: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് തോൺടൺ ഹീത്തിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽവച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്.

ഭദ്രദീപം, ജിഎസ്എസ് അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓർക്കസ്ട്ര, സംഗീത വിശ്വൻ അവതരിപ്പിച്ച ഭരതനാട്യം, ജിഎസ്എസ് വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവയും അരങ്ങേറി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

onam-celebration

മോഹൻജി ഫൗണ്ടേഷൻ യുകെയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ നൂറുകണക്കിന് മലയാളികൾ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജൻ, ശാലിനി രവി എന്നിവർ നേതൃത്വം നൽകി. പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാർക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്തജനങ്ങൾക്കും ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു.

English Summary

London Sree Guruvayoorappan Temple's Onam celebration concluded with large public participation at West Thornton Community Centre. The event, held in collaboration with Mohanji Foundation UK, featured a Maveli procession, various cultural performances including Bharatanatyam and Mohiniyattam, and an elaborate Onasadhya. Hundreds of Malayalee families attended the successful festivities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM CELEBRATION LONDON SREE GURUVAYOORAPPAN TEMPLE, UK ONAM, LONDON SREE GURUVAYOORAPPAN TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360