SignIn
Kerala Kaumudi Online
Wednesday, 22 July 2026 5.00 AM IST

ഫാർമ തൃശൂരിൽ,​ നിവിൻ ഇനി ആക്ഷൻ ഹീറോ ബിജു 2

ss

നിവിൻ പോളിയുടെ കരിയറിലെ ആദ്യ വെബ് സീരിസ് ഫാർമയുടെ അടുത്ത ഷെഡ്യൂൾ ഫെബ്രുവരി 25ന് തൃശൂരിൽ ആരംഭിക്കും. ഫൈനൽസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന സീരിസ് ഹോട്ട് സ്റ്റാർ ആണ് ഒരുക്കുന്നത്.

ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ഫാർമ എറണാകുളം, എടപ്പാൾ എന്നിവിടങ്ങളിലും ചിത്രീകരിച്ചിരുന്നു. തൃശൂരിൽ കഴിഞ്ഞദിവസം ഷെഡ്യൂൾ ബ്രേക്കാകുകയും ചെയ്തു. തൃശൂരിൽ തന്നെ 15 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികമാർ. പ്രമുഖ ബോളിവുഡ് നടൻ രജിത് കപൂർ സീരിസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിന് ഏറെ പരിചിചതനാണ് രജിത് കപൂർ. നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജേക്സ് ബിജോയ് ആണ് സംഗീതം. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മാണം. ഫാർമയ്ക്കുശേഷം ആക്ഷൻ ഹീറോ ബിജു 2 വിൽ അഭിനയിക്കാനാണ് നിവിൻ പോളി ഒരുങ്ങുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗമാണ്. ആദ്യഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY