SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 PM IST

കാണാതായ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി; പുലർച്ചെ സ്റ്റേഷനിലെത്തി ഹാജരായി, മുങ്ങാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

READ ENGLISH VERSION
missing-case

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ല സ്റ്റേഷനിൽ പെൺകുട്ടി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കൾക്കൊപ്പമാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളിൽ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. തൃശൂർ സ്വദേശി അഖിലാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവായ തൃശൂർ അന്തിക്കാട് സ്വദേശിയും പിന്നാലെ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

തിരുവല്ലയിലെ സ്‌കൂൾ വിദ്യാർത്ഥിനിയായ 15കാരിയെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

രണ്ട് പ്രതികളും ചേർന്ന് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്ന് കൊണ്ടുപോയതായാണ് പൊലീസിന് വിവരം ലഭിച്ചത്. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടി യൂണിഫോം മാറ്റി പുതിയ വസ്‌ത്രം ധരിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. പിന്നാലെ യുവാക്കളുടെയും പെൺകുട്ടിയുടെയും ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നായിരുന്നു നിർദേശം. ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിനി സ്റ്റേഷനിലെത്തി ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, THIRUVALLA, MISSING CASE, GIRL FOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY