റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക
റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് മലയാളത്തിന്റെ പ്രിയ താരം ഗ്രേസ് ആന്റണി.
മിർച്ചി ശിവയാണ് നായകൻ. കോമഡി പ്രമേയമാണ്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം തമിഴിൽ നിന്ന് ഒരുപാട് അവസരം ഗ്രേസിനെ തേടി എത്തിയിരുന്നു. എന്നാൽ അതൊന്നും ആകർഷിച്ചില്ല. എനിക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ അത്തരം സിനിമകളുടെ ഭാഗമാകുന്നത് ആദ്യ കാലത്ത് വലിയ ബുദ്ധിമുട്ടാകും എന്ന് ചിന്തിച്ചു. ആദ്യമായി ചെയ്യുന്ന തമിഴ് സിനിമ മികച്ചത് ആകണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. പേരൻപിന്റെ സംവിധായകൻ റാം സാറിന്റെ സിനിമയിലൂടെ തമിഴിൽ എത്താൻ കഴിഞ്ഞത് മറ്രൊരു ഭാഗ്യം. നിവിൻ പോളിയാണ് എന്നെ വിളിച്ച് ഇത്തരം ഒരു സിനിമ റാം സാർ ചെയ്യുന്നുണ്ടെന്ന് പറയുന്നത്.ഞങ്ങൾക്കിടയിൽ നല്ല ഒരു സൗഹൃദമുള്ളതിനാൽ നിവിൻ വെറുതേ പറയുന്നതല്ലെന്ന വിശ്വാസം എനിക്കുണ്ട്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു . ആദ്യമായി ഹാപ്പി വെഡിംഗിൽ അഭിനയിച്ചപ്പോൾ ഉണ്ടായ തോന്നൽ തന്നെ വീണ്ടും അനുഭവപ്പെട്ടു. ഗ്രേസ് ആന്റണി പറയുന്നു.
. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബേസിൽ ജോസഫ് നായകനായ നുണക്കുഴി ആണ് ഗ്രേസ് നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മധുവിധു എന്ന വെബ് സീരിസിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രേസ് ആദ്യമായാണ് വെബ് സീരിസിന്റെ ഭാഗമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |