SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

കണ്ണ് തുടിക്കുന്നതിലും ചില കാര്യങ്ങളുണ്ട്; ശ്രദ്ധിക്കുക, ഭാവിയിലെ സൂചനകളാണിവ

Increase Font Size Decrease Font Size Print Page
eyes

ഇടയ്ക്ക് നമ്മൾ എല്ലാവർക്കും കണ്ണുകൾ തുടിക്കുന്നതായി അനുഭവപ്പെടാറുണ്ട്. എന്നാൽ ജ്യോതിഷത്തിൽ ഇതിന് പല കാരണങ്ങൾ പറയുന്നുണ്ട്. വലതും ഇടതും കണ്ണ് തുടക്കുന്നതിന് വ്യത്യസ്തമായ അർത്ഥങ്ങൾ പറയാറുണ്ട്. സ്ത്രീക്കും പുരുഷനും വ്യത്യസ്ത അർത്ഥങ്ങളാണ് കണ്ണ് തുടിക്കുന്നതിനെക്കുറിച്ച് പറയുന്നത്.

പുരുഷന്മാരെ സംബന്ധിച്ച് വലത് കണ്ണ് തുടിക്കുന്നത് വളരെ ശുഭകരമായ ഒന്നായാണ് കാണുന്നത്. പുരുഷന്മാരുടെ വലത് കണ്ണ് തുടിച്ചാൽ അവരുടെ കരിയറുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ കേൾക്കാനാകുമെന്നാണ് വിശ്വാസം. ഭാഗ്യമാണെന്നാണ് പറയുന്നത്. എന്നാൽ പുരുഷന്മാരുടെ ഇടത് കണ്ണ് തുടിക്കുന്നത് അശുഭകരമാണ്. അവർക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നുവെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നുണ്ട്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലത് കണ്ണ് തുടക്കുന്നത് മോശം ശകുനമാണ്. അവരുടെ കരിയറിനെക്കുറിച്ച് ചില മോശം വാർത്തകൾ കേൾക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിശ്വാസം. എന്നാൽ സ്ത്രീകളുടെ ഇടത്തേ കണ്ണ് ആണ് തുടിക്കുന്നതെങ്കിൽ അത് അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഭാഗ്യത്തിന്റെയും സൂചനയാണെന്ന് കരുതുന്നു. ചില വിശ്വാസ പ്രകാരം സ്ത്രീകളുടെ ഇടത്തേ കണ്ണ് തുടിച്ചാൽ അവർ അവരുടെ ജീവിത പങ്കാളിയുമായി ഒത്തുചേരുമെന്നും പറയുന്നു. എന്നാൽ പുരുഷന്മാരുടെ വലത്തേ കണ്ണ് തുടിച്ചാൽ പങ്കാളിയുമായി ഒത്തുചേരാൻ സാദ്ധ്യതയുണ്ടെന്നാണ് വിശ്വാസം.

TAGS: EYE BLINKING ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY