സൗഭാഗ്യവും സാമ്പത്തിക ഭദ്രതയും പ്രദാനം ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ എന്നാണ് ഹിന്ദുവിശ്വാസപ്രകാരം കരുതപ്പെടുന്നത്. ശുക്രന്റെ വക്രസഞ്ചാരമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഉടൻ ഈ വക്രസഞ്ചാരം അവസാനിച്ച് ശുക്രൻ സ്വന്തം രാശിയായ തുലാത്തിലേക്ക് പ്രവേശിക്കും. ഇതോടെ ചില രാശിക്കാർക്ക് ജീവിതം രക്ഷപ്പെടാനും ഇതുവരെയുള്ള ദുഃഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും അകലാനും ഇടയാകും.
നാല് രാശികൾക്കാണ് ഇത്തരത്തിൽ ഗുണമുണ്ടാകുക. മിഥുനം, തുലാം, മകരം, കുംഭം എന്നിവയാണ് ആ നാല് രാശികൾ. നവംബർ 13ഓടെയാണ് ശുക്രന്റെ രാശിമാറ്റം ഉണ്ടാകുക.
മിഥുനം: അഞ്ചാം ഭാവത്തിൽ ശുക്രന്റെ രാശിമാറ്റം സംഭവിക്കും. പ്രണയബന്ധവും സർഗാത്മകതയുമാണ് അഞ്ചാം ഭാവത്തിലുള്ളത്. പ്രണയബന്ധത്തിലോ സൗഹൃദത്തിലോ ഏറെനാളായി ഉണ്ടായിരുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും അകന്ന് അന്തരീക്ഷം അനുകൂലമാകും. കലാരംഗത്തും കായികരംഗത്തുമുള്ളവർക്ക് പ്രശസ്‌തി ലഭിക്കാൻ അവസരമുണ്ട്.
തുലാം: ശുക്രന്റെ സ്വന്തം രാശിയാണ് തുലാം. ഇതിൽ ശുക്രൻ പ്രവേശിക്കുമ്പോൾ രാശിക്കാർക്ക് ആത്മവിശ്വാസം, കാര്യപ്രാപ്‌തിയും, ജീവിതത്തിൽ സുഖസൗകര്യം വർദ്ധിച്ച് ജീവിതനിലവാരം കൂടും.
മകരം: തൊഴിൽ മേഖലയെ സൂചിപ്പിക്കുന്ന ശുക്രന്റെ പത്താം ഭാവമാണ് മകരരാശിയിൽ ഉള്ളത്. ഇവർ ജോലിയിൽ മികവ് പ്രകടിപ്പിക്കും. തൊഴിൽ സ്ഥലത്തെ ഉന്നതാധികാരിയുമായും സഹപ്രവർത്തകരുമായും ഒരുപോലെ നല്ല ബന്ധം വരും. കുടുംബജീവിതവും ജോലിയും തമ്മിൽ യോജിച്ചുപോകാത്ത സാഹചര്യം പരിഹരിച്ച് ജീവിതം മെച്ചപ്പെടും.
കുംഭം: കടം മൂലം കഷ്‌ടപ്പെടുന്നവർക്ക് സാമ്പത്തികലാഭത്തിന് വഴിതെളിയും. പണം ഒരുപാട് കൈയിലെത്തും ഒപ്പം സാമ്പത്തിക ഭദ്രതയും ലഭിക്കും. ജോലിയിൽ പ്രമോഷൻ, ജോലിസ്ഥിരത ഇവയൊക്കെ പ്രതീക്ഷിക്കാം.
ശുക്രന്റെ നേർസഞ്ചാരം ആരംഭിക്കുന്ന ദിനമാണ് നവംബർ 13. ശുക്രന്റെ വക്രസഞ്ചാരം പൂർണമായും പൂർത്തിയാകുക ഡിസംബർ മാസത്തിൽ മാത്രമാണ്. ഇതിനുശേഷമാണ് നേർസഞ്ചാരത്തിന്റെ മികച്ച ഫലം ലഭിക്കുക. ഓരോ വ്യക്തിയുടെയും ജനനസമയത്തെ ഗ്രഹനിലയും ദശാകാലവുമനുസരിച്ച് ഈ ഫലങ്ങളിൽ മാറ്റമുണ്ടാകാമെന്നുമാണ് ആചാര്യന്മാർ സൂചിപ്പിക്കുന്നത്.
According to Hindu astrology, Venus is considered the planet associated with prosperity, good fortune and financial stability. Venus is currently in retrograde motion, but this phase is expected to end soon, after which Venus will enter its own zodiac sign, Libra.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |