SignIn
Kerala Kaumudi Online
Thursday, 29 October 2026 1.11 PM IST

നവംബർ നിങ്ങളുടെ മാസമാണ്; പ്രണയം വിവാഹത്തിലെത്തും, തൊഴിൽപരമായും നേട്ടങ്ങൾ

viswasam
പ്രതീകാത്മക ചിത്രം

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവംബർ ആറുവരെ ചോതി നക്ഷത്രത്തിൽ തുടരും. രാഹുവിന്റെ ഗൃഹത്തിൽ സൂര്യൻ പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ഈ സമയത്ത് ചില രാശിക്കാർക്ക് അവരുടെ ജോലി, സാമ്പത്തികം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലയിലും നല്ല മാറ്റങ്ങൾ ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗുണം ലഭിക്കുന്നതെന്ന് നോക്കാം.

ഇടവം (taurus)

ഈ രാശിയിൽ ജനിച്ചവർക്ക് ഏറെ ഗുണകരമായ സമയമാണ്. ബിസിനസിൽ ലാഭം കൊയ്യും, ജോലിയിൽ നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം, വിവാഹത്തിനും സമയം അനുകൂലം.

മിഥുനം (gemini)

സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കുടുംബത്തിൽ ശുഭകാര്യം സംഭവിക്കും. യാത്ര പോകാൻ അവസരം ലഭിക്കും. രോഗങ്ങൾ മാറും.

കന്നി (virgo)

ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെടും. പുതിയ വാഹനം വാങ്ങും. പരീക്ഷകളിൽ വിജയം കൊയ്യും. ജീവിതത്തിലെ പ്രശ്‌നങ്ങൾ മാറും.

തുലാം (libra)

ഈ രാശിക്കാർ ആത്മീയമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണ്. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്‌നങ്ങൾ മാറും. പ്രണയം വിവാഹത്തിലെത്തും. ആരോഗ്യപരമായി നല്ല സമയം. ഏറെനാളായി ആഗ്രഹിച്ച കാര്യങ്ങൾ സാക്ഷാത്‌കാരമാകും.

English Summary

According to astrology, the Sun will remain in Chothi Nakshatra until November 6. Taurus, Gemini, Virgo, and Libra are believed to benefit in areas such as career, finances, family, relationships, and health. These zodiac signs may experience positive changes, career growth, financial improvement, and the fulfilment of long-held wishes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUN TRANSIT ASTROLOGY 2026, CHOTHI NAKSHATRA HOROSCOPE, LUCKY ZODIAC SIGNS NOVEMBER, SURYA NAKSHATRA MALAYALAM, NOVEMBER RASHI PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO