SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.53 PM IST

നാളെ ഈ നക്ഷത്രക്കാർക്ക് ഭാഗ്യദിനം; ധനയോഗവും വിവാഹയോഗവും, തൊഴിൽ വിജയത്തിനും സാദ്ധ്യത

astro
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 29 ( 1202 തുലാം 12 ) ബുധനാഴ്ച. ( 12 നാഴിക 14 വിനാഴിക വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം )[ ചതുർദശി തിഥി 39 നാഴിക 45 വിനാഴിക വരെ ശേഷം പഞ്ചമി തിഥി ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )


അശ്വതി: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, പരീക്ഷകളിൽ ജയം, വി​വാഹ നി​ശ്ചയ സാ​ദ്ധ്യ​ത, ചി​കി​ത്സാ​രം​ഗ​ത്ത് നേ​ട്ടം, അ​ഭി​നയ രംഗത്ത് മികവ്, ആരോപണങ്ങൾ ത​ണു​ക്കും.

ഭരണി: സഹോദര സഹായം, മാന്യത, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം.

കാര്‍ത്തിക: വാ​ഹന വാ​യ്പ ല​ഭി​ക്കും, സ്ഥിര വ​രു​മാ​നം കൂ​ടും, സ്ഥാ​ന​ക്ക​യ​റ്റ ത​ട​സം മാ​റും,‍ വിദ്യാർഥികള്‍ക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വര്‍ദ്ധിക്കും.

രോഹിണി: അകന്നുകഴിഞ്ഞവര്‍ അടുത്ത് വരും, ഭൂമിയിടപാടുകള്‍, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയില്‍ നേട്ടം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം.

മകയിരം: സന്താനസുഖം, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും, നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.

തിരുവാതിര: വിവാഹാലോചന പുരോഗമിക്കും, കുടുംബസുഖം, മാതാപിതാക്കള്‍ക്ക് ആരോഗ്യ കാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.

പുണര്‍തം: രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത്ത് സമാഗമം, ധനനേട്ടം, നിര്‍ബന്ധബുദ്ധി ഉണ്ടാകും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്.

പൂയം: വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.

ആയില്യം: വിവാഹകാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ് വരും.

മകം: അസുഖങ്ങള്‍ വരാം, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, തൊഴില്‍ രംഗത്ത് അപവാദം, ആ​രോ​പ​ണ​ങ്ങള്‍ രൂ​ക്ഷ​മാ​കാ​തെ നോ​ക്ക​ണം, കുടുബ പരമായി ക്ലേശങ്ങള്‍ വന്ന് ഭവിക്കാം.

പൂരം: സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, അ​നാ​വ​ശ്യ​മായി സാമ്പത്തിക ഇ​ട​പാ​ടില്‍ ചെ​ന്നുചാടരുത്, വിദേശ യാത്രകള്‍ക്ക് മാറ്റം വന്നേക്കാം, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

ഉത്രം: ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, സ്ഥാനഭ്രംശം , ജോലിമാറ്റം, ധനനഷ്ടം, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.

അത്തം: ക്ഷമക്കുറവ്, സന്താനങ്ങള്‍ക്ക് ദുരിതങ്ങള്‍ വര്‍ദ്ധിക്കും, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.

ചിത്തിര: ധനപരമായി അനിശ്ചിതത്വം, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, പൊതുജന പിന്തുണ കുറയും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.

ചോതി: ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ വർദ്ധിക്കും, ജോലി ഭാരം കൂടും, ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

വിശാഖം: ജോലിയില്‍ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകള്‍ നടത്തും.

അനിഴം: അ​ന്യ​ദേ​ശ​ത്ത് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ജോ​ലി​ക്ക് ഭാ​ഗ്യം, മം​ഗ​ള​ കര്യങ്ങളിൽ ത​ട​സം മാ​റും, തൊഴില്‍രംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും.

കേട്ട: നി​റ​വോ​ടു​കൂ​ടി കാ​ര്യ​ങ്ങള്‍ നടത്തും,സ​ന്താ​ന​ത്തി​ന് അ​ന്യ​സ്ഥ​ല​ത്ത് ഉ​പ​രി​പ​ഠന യോ​ഗം, വി​ദ്യാ​ഭ്യാസ നേ​ട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ശിക്ഷണ നടപടികള്‍ ഒഴിഞ്ഞ് പോകും.

മൂലം: ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായി ദൂരയാത്രകള്‍, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

പൂരാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.

ഉത്രാടം: പുതിയ കൂട്ടകെട്ടുകൾ, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കും, ഭാവികരുപ്പിടിപ്പിക്കും.

തിരുവോണം: ധനാഗമാത്തിനു അനുകൂലമായ സാഹചര്യം, മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങള്‍സന്ദര്‍ശിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം, ധനാഗമമാര്‍ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.

അവിട്ടം: വിലപിടിച്ച സംഗതികള്‍ മോഷണം പോകും, കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളില്‍ അപകട സാദ്ധ്യത.

ചതയം: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, വി​ദ്യാ​ഭ്യാസ ത​ട​സം, ഏല്ലാരംഗത്തു നിന്നും ഏതിര്‍പ്പുകള്‍ ഉണ്ടാകും, ദാബത്യ ദുരിതം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും, കുടുബത്തില്‍ കലഹങ്ങൾ ഉണ്ടാകും.

ഉത്തൃട്ടാതി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.

രേവതി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴില്‍ രംഗത്ത് കാര്യ വിജയം.

English Summary

This Malayalam article presents daily astrological predictions for October 29, 2026, prepared by an astro-numerologist. It details various fortunes, challenges, and opportunities across all 27 Nakshatras, covering aspects like career, finance, health, and personal relationships to provide guidance based on individual birth stars.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAILY HOROSCOPE OCTOBER 29 2026, MALAYALAM NAKSHATRA PREDICTION, LUCKY STARS TOMORROW, NAKSHATRA PHALAM, WEEKLY PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO