SignIn
Kerala Kaumudi Online
Thursday, 15 October 2026 8.32 PM IST

ആധാരം എഴുത്ത് അസോ.സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

documents

ആലപ്പുഴ: ആധാരം എഴുത്ത് അസോസിയേഷൻ 24-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 11വരെ ആലപ്പുഴ ടൗൺഹാൾ, പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരൻ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30ന് സംസ്ഥാന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് 2ന് പ്രതിനിധി സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ കുമാർ കൊട്ടറ അദ്ധ്യക്ഷനാകും. ഭാരവാഹികളായ കെ.ജി. ഇന്ദുകലാധരൻ, എ. അൻസാർ, സി.പി. അശോകൻ, ഒ.എം. ദിനകരൻ, വി. വൃന്ദുമണി, പി.ടി. ജോൺ പെരുമ്പള്ളി, എം.പി. മധുസൂദനൻ, ഒ. നിസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCUMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA