
തിരുവനന്തപുരം: സംസ്ഥാനത്തെ എൽ എൽ.ബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാമെന്ന് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും പരിഗണിച്ച് മലയാളം ഐക്യവേദി മന്ത്രി റോജി എം.ജോണിന് നിവേദനം നൽകിയിരുന്നു. നിലവിലുള്ള രീതിയിൽ കേരളത്തിനു പുറത്തുള്ള പ്രഗത്ഭരായ നിയമവിദഗ്ദ്ധരാവും ചോദ്യപേപ്പർ തയ്യാറാക്കുക. ചോദ്യങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ഭാഷാപ്രാവീണ്യവും നിയമപരിജ്ഞാനവുമുള്ള വിദഗ്ദ്ധരുടെ ഒരു പാനൽ രൂപീകരിക്കും. ചോദ്യപേപ്പറിൽ ഓരോ ചോദ്യവും ആദ്യം ഇംഗ്ലീഷിലും അതിനു തൊട്ടുതാഴെയായി മലയാളത്തിലും നൽകും. ചോദ്യങ്ങളുടെ പരിഭാഷയിൽ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനും മനുഷ്യ ഇടപെടൽ പരമാവധി കുറയ്ക്കുന്നതിനുമായി സുരക്ഷിതമായ സോഫ്ട്വെയർ അധിഷ്ഠിത പരിഭാഷാ സംവിധാനം ഉപയോഗിക്കുമെന്നുമാണ് ഉത്തരവിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |