SignIn
Kerala Kaumudi Online
Saturday, 26 September 2026 7.31 PM IST

സാരിയിൽ ഹോട്ട് ലുക്കിൽ വൈഷ്ണവി

vaishnavi

ജൂൺ സിനിമ കണ്ടവർ മൊട്ടച്ചി എന്ന കഥാപാത്രത്തെ മറക്കില്ല. മൊട്ടച്ചിയെ അവതരിപ്പിച്ച വൈഷ്ണവി വേണുഗോപാലിനെയും .ജൂണിൽ രജിഷ വിജയന്റെ കൂട്ടുകാരിയായാണ് വൈഷ്ണവി എത്തുന്നത്. സാരിയിൽ ഹോട്ട് ലുക്കിൽ സമൂഹ മാദ്ധ്യമത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ച് വൈഷ്ണവി. 2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെയാണ് വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കേശു ഈ വീടിന്റെ നാഥനിൽ ദിലീപിന്റെ മകളുടെ വേഷമാണ് അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു വൈഷ്ണവിയുടെയും രാഘവ് നന്ദകുമാറിന്റെയും വിവാഹം. വൈഷ്ണവിയുടെ ദീർഘകാല സുഹൃത്താണ് രാഘവ്. മോഡലിംഗ് രംഗത്തും സജീവമാണ് വൈഷ്ണവി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY