SignIn
Kerala Kaumudi Online
Wednesday, 01 July 2026 8.46 PM IST

'ജീവന് വരെ ഭീഷണി, ഒപ്പം ഒരു കുഞ്ഞ് കൂടിയുണ്ടെങ്കിൽ ആ അവസ്ഥ', യാഥാർത്ഥ്യം വെളിപ്പെടുത്തി ഭാമ

READ ENGLISH VERSION
bhama

സ്‌ത്രീ അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം കഴിക്കരുതെന്ന് നടി ഭാമ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. സ്‌ത്രീധനത്തെ കുറിച്ചാണ് താരം സ്റ്റോറിയിലൂടെ ഉദ്ദേശിച്ചതെങ്കിലും വിവാഹമേ കഴിക്കരുത് എന്ന തരത്തിലാണ് വ്യാഖ്യാനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ താൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.

'സ്‌ത്രീധനം കൊടുത്ത് വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഞാൻ കഴിഞ്ഞ ദിവസം എഴുതിയത്. വിവാഹ ശേഷം പണം ആവശ്യപ്പെട്ട് സമ്മർദം ഉണ്ടാക്കുക. സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടിൽ ഭയന്ന് കഴിയുക. ഒപ്പം ഒരു കുഞ്ഞ് കൂടിയുണ്ടെങ്കിൽ ആ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഇങ്ങനെ സ്‌ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കരുത് എന്നാണ്. അല്ലാതെ, സ്‌ത്രീകൾ വിവാഹമേ കഴിക്കരുത് എന്നല്ല. ' - എന്നാണ് പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ഭാമ കുറിച്ചിരിക്കുന്നത്.

'വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാദ്ധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…' - എന്നാണ് കഴിഞ്ഞ ദിവസം ഭാമ സ്റ്റോറി ഇട്ടിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAMA, ACTRESS, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY