SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.30 PM IST

ഷാരൂഖിനോട് എനിക്ക് തോന്നിയ അറ്റാച്ച്മെന്റിന്റെ പുറത്ത് രണ്ടാമതൊന്ന് ശ്രമിച്ചു, പക്ഷേ പാളി

Increase Font Size Decrease Font Size Print Page
sharukh-khan-rimi-tomy

വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ അവാർഡ് നിശക്കിടെ ഗായിക റിമി ടോമിയെ സൂപ്പർ സ്‌റ്റാർ ഷാരൂഖ് ഖാൻ എടുത്തുയർത്തിയത് വൈറലായിരുന്നു. സോഷ്യൽ മീഡിയ ഇന്നത്തെ അത്ര സജീവമല്ലാത്ത കാലത്തും വലിയ പ്രശസ്തിയാണ് റിമിക്ക് അതുവഴി കിട്ടിയത്. അദ്ദേഹത്തോടുള്ള വല്ലാത്ത ഇഷ്‌ടം കൊണ്ട് പാടിയതാണ്. പുളളി മൈൻഡ് ചെയ്യാതെ ഇറങ്ങിപ്പോയിരുന്നെങ്കിൽ വലിയ നാണക്കേടായി മാറുമായിരുന്നെന്ന് റിമി പറയുന്നു.

റിമി ടോമിയുടെ വാക്കുകൾ-

''മലയാളത്തിൽ നിന്നാണെന്ന് പറഞ്ഞാൽ എന്നെ മനസിലാകാത്തവർക്ക് ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം കാണിച്ചുകഴിഞ്ഞാൽ തിരിച്ചറിയും. ആകെ മൂന്ന് പ്രാവശ്യമാണ് ഷാറൂഖ് ഖാനെ മീറ്റ് ചെയ‌്തത്. രണ്ടു പ്രാവശ്യം ദുബായിലും മൂന്നാമത്തേത് മുംബയിൽ ദീപികയുമൊത്തുള്ള ഇന്റർവ്യൂവിലുമായിരുന്നു. എടുത്തുയർത്തുമെന്ന് കരുതിയ രണ്ടാമത്തെ ശ്രമം പാളിപ്പോയി. അങ്ങനെ എപ്പോഴും ഒരാൾ എടുക്കില്ലല്ലോ?

ആദ്യത്തെ സംഭവം പോലും ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അന്ന് സ്‌റ്റേജിൽ വച്ച് പറഞ്ഞതിനേക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്ന ആളാണ് ഞാൻ. പക്ഷേ അന്ന് ഒന്നും അറിയാത്ത അവസ്ഥയായി പോയി. മൂന്നിലും നാലിലും ഡെറാഡൂണിൽ പഠിച്ചതിന്റെ കോൺഫിഡൻസൊക്കെയുണ്ടായിരുന്നു.

സ്‌റ്റേജിൽ നിന്ന് ഇറങ്ങിപോയ ആളാണ് തിരിച്ചുവന്നത്. സ്ക്രിപ്‌ടിൽ അങ്ങനൊരു സംഭവമേയുണ്ടായിരുന്നില്ല. അദ്ദേഹത്തോടുള്ള വല്ലാത്ത ഇഷ്‌ടം കൊണ്ട് പാടിയതാണ്. പുളളി മൈൻഡ് ചെയ്യാതെ ഇറങ്ങിപ്പോയിരുന്നെങ്കിൽ അതിലും വലിയ നാണക്കേടില്ല. ഇതൊന്നും ഓർക്കാതെയാണ് പാടിയത്.

ആദ്യം എടുത്തുപൊക്കിയപ്പോൾ നമ്മുടെ ഉള്ളിൽ തോന്നിയ അറ്റാച്ച്‌മെന്റിലാണ് രണ്ടാമത് ശ്രമിച്ചത്. അത് പാളിപ്പോയി. പുള്ളി മറന്നുപോയിരുന്നു. പക്ഷേ ഞാൻ മരിക്കുവോളം ചരിത്ര സംഭവമായി ഇതുണ്ടാകും.''

TAGS: SHARUKH KHAN, RIMI TOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY