
ഗാസ്സയ്ക്കുനേരെ ഇസ്രായേലിന്റെവ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽഗോലാൻ കുന്നിൽ യു.എൻ സമാധാന ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈനികന് പരിക്ക്. യു.എൻ ഡിസ്എൻഗേജ്‌മെന്റ് ഒബ്സർവർഫോഴ്സിന് (യു.എൻ.ഡി.ഒ.എഫ്) കീഴിൽസേവനമനുഷ്ഠിച്ച 33കാരനായ ഹവിൽദാർ സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സൈനിക നേതൃത്വം ഇന്ത്യയിലെത്തിച്ചു. ലഫ്.കേണൽ അനുജ് സിങ്ങിന്റെനേതൃത്വത്തിലുള്ള സംഘമാണ് സുരേഷിനെ നാവികസേനയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റേയും മറ്റ് ഏജൻസികളുടേയും പിന്തുണയോടെ സി130 എയർ ആംബുലൻസിൽ ഇന്ത്യയിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |