SignIn
Kerala Kaumudi Online
Friday, 23 October 2026 12.35 AM IST

സ്റ്റിക്ക് റൺ ഗെയിം സ്രഷ്ടാവ് മാനുവൽ ഓട്ടോ ലൈവ് സ്ട്രീമിംഗിനിടെ തീകൊളുത്തി ജീവനൊടുക്കി

manuel-otto-
മാനുവൽ ഓട്ടോ

ബെർലിൻ: ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളുടെ പ്രിയപ്പെട്ട സ്റ്റിക്ക് റൺ ഗെയിമിന്റെ സ്രഷ്ടാവ് മാനുവൽ ഓട്ടോ ലൈവ് സ്ട്രീമിംഗിനിടെ സ്വയം തീകൊളുത്തി ജീവനൊടുക്കി. ജർമ്മൻ ഗെയിം ഡെവലപ്പറും ഇൻഫ്ലുവൻസറുമാണ് 30കാരനാ യ ഓട്ടോ. ട്വിച്ച് ലൈവ് സ്ട്രീമിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് സ്റ്റിക്ക് റൺ ഗെയിം വക്താവ് അറിയിച്ചു.

തെക്കുകിഴക്കൻ ജർ‌മ്മനിയിലെ ബാവറിയിലുള്ള ഓട്ടോയുടെ വസതിയിൽ തീപടരുന്നത് കണ്ട് അയൽവാസികൾ അണയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ചാനലും ലൈവ് ദൃശ്ങ്ങളും സ്ട്രീമിംഗ് പ്ലാറ്റ്‌പോം ഉടൻ തന്നെ നീക്കം ചെയ്തു.

1996ൽ ജർമ്മനിയിലാണ് മാനുവൽ ഓട്ടോ ജനിച്ചത്. 2010ൽ തന്റെ 14ാം വയസിലാണ് ഫേസ്‌ബുക്കിൽ സ്റ്റിക്ക് റൺ എന്ന സൗജന്യ ഗെയിം ഓട്ടോ സൃഷ്ടിക്കുന്നത്. ഒരു സ്റ്റിക്ക് ഫിഗർ കഥാപാത്രത്തെ നിയന്ത്രിച്ച് തടസങ്ങൾ തരണം ചെയ്യുകയും കോയിനുകളും പോയിന്റുകളും ശേഖരിക്കുകയും ചെയ്യുന്ന മൾട്ടിപ്ലെയർ ഗെയിമാണ് സ്റ്റിക്ക് റൺ. ഡെസ്ക്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി ലോകത്ത് 43 ദശലക്ഷത്തിലധികം (4.3 കോടി)​ ആളുകൾ സ്റ്റിക്ക് റൺ കളിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANUEL OTTO, STICK RUN GAME, STICK RUN GAME CREATOR, MANUEL OTTO DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360