
തൊടുപുഴ: ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നാഗാർജുന ആയുർവേദ ഏർപ്പെടുത്തിയ 'ഔഷധമിത്രം" അവാർഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ മികച്ച ഔഷധ സസ്യ കർഷകരെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയുമാണ് അവാർഡിന് പരിഗണിക്കുന്നത്. പ്രശസ്ത കാർഷിക ലേഖകനും നാഗാർജുനയുടെ മുൻ എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന പി.കെ. നാരായണന്റെ സ്മരണാർത്ഥമാണ് അവാർഡ്. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ് ജേതാവിന് ലഭിക്കുക. ഇടവിളയായോ തനിവിളയായോ കുറഞ്ഞത് 50 സെന്റ് സ്ഥലത്തെങ്കിലും ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്നവർക്ക് അപേക്ഷിക്കണം. ശാസ്ത്രീയമായ കൃഷിരീതി, ഔഷധസസ്യങ്ങളുടെ ആരോഗ്യം, ഇനങ്ങൾ, വിപണനം തുടങ്ങിയവ വിലയിരുത്തി ജേതാവിനെ തെരഞ്ഞെടുക്കും. താത്പര്യമുള്ളവർ ഒക്ടോബർ 20നകം നാഗാർജുനയുടെ മൂവാറ്റുപുഴയിലെ സെൻട്രൽ മാർക്കറ്റിംഗ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകൾ നവംബർ അഞ്ചിനകം സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |