SignIn
Kerala Kaumudi Online
Monday, 21 September 2026 12.47 AM IST

57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത അഞ്ചുവയസുകാരൻ മരിച്ചു

READ ENGLISH VERSION
aryan

ജയ്‌പുർ: രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാൻ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലിൽ കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴൽക്കിണറിൽ വീഴുന്നത്. 57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പെെപ്പ് വഴി കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്താണ് അത്രയും നേരം ജീവൻ നിലനിർത്തിയത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്)​,​ സംസ്ഥാന ദുരന്ത നിവാരണ സേന,​ സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുമ്പോൾ കുട്ടി അബോധാവസ്ഥയിൽ ആയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DIES, RAJASTHAN, BOREWELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360