SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.19 AM IST

ഭസ്മക്കുളത്തിന് സമീപം രാജവെമ്പാല; ശബരിമല സന്നിധാനത്ത് ആദ്യം, പിടികൂടി കാട്ടിലേക്കയച്ചു

READ ENGLISH VERSION
sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപത്തുനിന്ന് രാജവെമ്പാലയെ പിടകൂടി. വനം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വനം വകുപ്പിലെ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ വീണ്ടും കണ്ടത്.

പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്. മകരവിളക്കിന് മുന്നോടിയായി വനംവകുപ്പ് ഫുൾ പട്രോളിംഗ് ഏ൪പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്.

ഒരാൾ മരക്കൂട്ടത്തിലും പമ്പയിൽ മറ്റൊരു സംഘവും പ്രവ൪ത്തിക്കുന്നു. മുൻപും പമ്പയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിദാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതൽ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, KINGCOBRA, RESCUE TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA