SignIn
Kerala Kaumudi Online
Sunday, 04 October 2026 5.06 PM IST

പാമ്പിനെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തും; ഈ ചെടികൾ വീട്ടുമുറ്റത്ത് നിന്ന് ഉടൻ മാറ്റിക്കോളൂ

snake

പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും പാമ്പിനെ കാണാൻ സാധിക്കും. നിരവധി ഇനത്തിൽപെട്ട പാമ്പുകൾ കേരളത്തിൽ ഉണ്ട്. അതിൽ വിഷമുള്ള പാമ്പുകളും വിഷം ഇല്ലാത്ത പാമ്പുകളുമുണ്ട്.

എത്ര തന്നെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാലും അവയുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. ശേഷം നമ്മൾ പോലും അറിയാതെയായിരിക്കും വീട്ടിനുള്ളിൽ എത്തുന്നത്. വീട്ടിൽ പാമ്പ് വരാൻ കാരണം നാം ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ്. വീട്ടിനുള്ളിൽ വൃത്തിയില്ലാതെ സാധനങ്ങൾ കൂട്ടിയിട്ടാലും പാമ്പ് എത്തുന്നു. അതുപോലെ ചില ചെടികൾ വീട്ടിലേക്ക് പാമ്പിനെ ആകർഷിപ്പിക്കുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.

അതിൽ ഒന്നാമത് മുല്ലച്ചെടിയാണ്. മിക്ക ആളുകളുടെ വീട്ടിൽ മുല്ലച്ചെടി ഉണ്ട്. വെള്ളമുള്ള മണമുള്ള പൂക്കൾ എല്ലാവർക്കും ഇഷ്ടമാണ്. ക്ഷേത്രങ്ങളിൽ പൂജാ ആവശ്യങ്ങൾക്കും മുടിയിൽ ചൂടാനും വിളക്കിൽ അലങ്കാരത്തിന് വയ്ക്കാനുമെല്ലാം മുല്ല പൂക്കൾ ഉപയോഗിക്കുന്നു.

എന്നാൽ മുല്ലച്ചെടിയുള്ള വീട്ടിൽ വേഗത്തിൽ പാമ്പ് വരുന്നുമെന്ന് പറയാറുണ്ട്. മണമുള്ള ഈ ചെടിയെ ചുറ്റിപറ്റി നിരവധി ചെറിയ ജീവികളെ കാണാം. ഇവയെ പിടിക്കാനാണ് പാമ്പ് എത്തുന്നത്. കൂടാതെ മുല്ലച്ചെടി പടർപ്പിനിടയിൽ ഒളിച്ചിരിക്കാനും പാമ്പുകൾക്ക് കഴിയും. അതിനാൽ മുല്ലച്ചെടികൾ വീടിനോട് ചേർന്ന് നട്ടുവള‌ർത്തരുത്.

രണ്ടാമതായി പുല്ല്. വീടുകളുടെ മുന്നിൽ പലരും ഭംഗിക്കായി പുല്ല് നട്ടുവളർത്താറുണ്ട്. എന്നാൽ ഈ പച്ചപ്പ് പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒന്നാണെന്ന് മനസിലാക്കുക. പാമ്പിന്റെ ശരീര ഊഷ്മാവ് നിലനിർത്താനും ഒളിച്ചിരുന്ന് ഇരയെ വേട്ടയാടാനും പുല്ല് സഹായിക്കുന്നു. ഇവ കൂടാതെ വീടിന്റെ അടുത്തുള്ള വള്ളിച്ചെടിയും പാമ്പിനെ ആകർഷിക്കുന്നു. അതിനാൽ അവ വെട്ടികളയുന്നതാണ് നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLANTS, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY