SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.39 PM IST

21 ലക്ഷം കൈയിൽ കിട്ടും; 500 രൂപ മാറ്റിവച്ചാൽ കിട്ടാൻ പോകുന്നത് വൻ ലാഭം, ഈ പദ്ധതിയിൽ ചേർന്നാലോ?

Increase Font Size Decrease Font Size Print Page
cash

വരുമാനം എത്ര ചെറുതോ വലുതോ ആയിക്കോട്ടെ. അതിനെ കൃത്യമായി ഉപയോഗിക്കുകയെന്നതാണ് പ്രധാനം. അതിനായി കൂടുതൽ ആളുകളും മാസംതോറും ഒരു നിശ്ചിത തുക ഏതെങ്കിലും ഒരു സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഏത് നിക്ഷേപ പദ്ധതിയിൽ ചേരുമ്പോഴാണ് കൂടുതൽ നേട്ടം ഉണ്ടാകുകയെന്ന കാര്യത്തിൽ ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും സംശയമുണ്ട്.

വെറും 500 രൂപ നിക്ഷേപിച്ച് 21 ലക്ഷം വരെ നേടാൻ സാധിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) പരിചയപ്പെട്ടാലോ? 500 രൂപ വീതം നിക്ഷേപിച്ച് എങ്ങനെ 21 ലക്ഷം രൂപ സ്വന്തമാക്കാമെന്ന് നോക്കാം. 12 ശതമാനം പലിശയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

25 വർഷം വരെ കാലാവധിയുളള ഒരു നിക്ഷേപപദ്ധതിയാണിത്. എ​റ്റവും കുറഞ്ഞത് 500 രൂപയുടെ നിക്ഷേപം നടത്തി നിങ്ങൾക്ക് ചേരാം. മാസം തോറും നിങ്ങൾ 500 രൂപ നിക്ഷേപിക്കുക. ഇത്തരത്തിൽ 25 മുതൽ 30 വർഷം വരെ നിക്ഷേപിക്കുക. നിക്ഷേപം ആരംഭിച്ച് എല്ലാ വർഷം കഴിയുമ്പോഴും നിക്ഷേപത്തിൽ പത്ത് ശതമാനം വർദ്ധനവ് ഉണ്ടാക്കണം.

അതായത് ആദ്യ വർഷത്തിൽ നിങ്ങൾ 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ അടുത്ത വർഷം 500ന്റെ പത്ത് ശതമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. രണ്ടാം വർഷത്തിൽ നിങ്ങൾ 550 രൂപ നിക്ഷേപിക്കണം. ഇങ്ങനെ 25 വർഷം നിങ്ങൾ നിക്ഷേപപദ്ധതിയിൽ തുടരുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 5,90,082 രൂപയാകും. പലിശയും കൂടി കൂട്ടുമ്പോൾ 15,47,691 രൂപയാകും. ഇതേരീതിയിൽ 21 വർഷം പദ്ധതിയിൽ തുടരുമ്പോൾ നിങ്ങളുടെ നിക്ഷേപം 21,37,773 രൂപയാകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.

TAGS: FINANCE, INVESTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY