SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.45 AM IST

മുത്തൂറ്റ് എം. ജോർജ് വിദ്യാർത്ഥി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

muthoot

ഇതുവരെ വിതരണം ചെയ്തത് 5.26 കോടി രൂപ


കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ മുത്തൂറ്റ് എം. ജോർജ് ഹയർ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് പദ്ധതിയുടെ പത്താം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ഒൻപത് പതിപ്പുകളിലായി 176 ഡോക്‌ടർമാർ, 184 എൻജിനയർമാർ, 152 നഴ്‌സുമാർ ഉൾപ്പെടെ 512 പ്രൊഫഷണലുകൾക്ക് 5.26 കോടി രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
2026-27 അധ്യയന വർഷത്തിൽ 120 പേർക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. ഇതിൽ എംബിബിഎസ്, ബി.ടെക്, ബി.എസ്.സി നഴ്‌സിംഗ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കായി 30 സ്‌കോളർഷിപ്പുകൾ മാറ്റിവച്ചിട്ടുണ്ട്. നാല് വർഷത്തെ കോഴ്‌സ് കാലയളവിൽ സാമ്പത്തിക സഹായം ലഭിക്കും. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 17 വരെ അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എംബിബിഎസ് വിദ്യാർത്ഥിക്കും ആകെ 2.40 ലക്ഷം രൂപയും ബി.ടെക്, ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് 1.20 ലക്ഷം രൂപ വീതവും ലഭിക്കും.
പ്ലസ് ടുവിന് 90 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. അനുബന്ധ എൻട്രൻസ് പരീക്ഷയിലൂടെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360