SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.33 AM IST

മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം

madambam

പയ്യാവൂർ: മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മാർ കുന്നശേരി അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും നടത്തി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജോബി മാത്യു ആമുഖ പ്രഭാഷണവും പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.ബേബി കട്ടിയാങ്കൽ കുശേരി അനുസ്മരണ പ്രഭാഷണവും നടത്തി. സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ മാർ കുന്നശേരി എൻഡോവ്‌മെന്റ് വിതരണവും ഫാ.ബേബി കട്ടിയാങ്കൽ നിർവഹിച്ചു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ.ഷോളി ജോസഫ്, ലൈബ്രേറിയൻ ദീപാ ജോൺ, യൂണിയൻ ചെയർപേഴ്സൺ അമിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL