SignIn
Kerala Kaumudi Online
Monday, 08 June 2026 7.34 AM IST

ഒടിപി തട്ടിപ്പിനെതിരെ എഐ അധിഷ്ഠിത സംരക്ഷണം അവതരിപ്പിച്ച് എയർടെൽ

airtel

കൊച്ചി: സ്പാമിനെതിരായി തുടരുന്ന പോരാട്ടത്തിന്റെ ഭാഗമായി ഒറ്റത്തവണ പാസ് വേഡുമായി (ഒടിപി) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ തത്സമയം സംരക്ഷിക്കുന്നതിനുള്ള നൂതനമായ എഐ അധിഷ്ഠിത ഫ്രോഡ് അലെർട്ട് അവതരിപ്പിച്ച് എയർടെൽ. ഓൺലൈൻ ഡെലിവറി പോലുള്ള ദൈനംദിന സേവനങ്ങള്‍ക്കായുള്ള ഒടിപികളെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുകയും ഉപഭോക്താക്കളെ പറ്റിച്ച് ബാങ്ക് ഇടപാടിനുള്ള ഒടിപികള്‍ തട്ടിയെടുക്കുകയും അതിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിന് തടയിടാൻ ഈ സംവിധാനത്തിന് സാധിക്കും. എയർടെല്ലിന്റെ ഈ നൂതന സംവിധാനം ഇത്തരം തട്ടിപ്പ് സാഹചര്യങ്ങൾ തിരിച്ചറിയുകയും അതിലുൾപ്പെടുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.


എയര്‍ടെല്ലിന്റെ പുതിയ എഐ അധിഷ്ഠിത സംവിധാനം ഒടിപി തട്ടിപ്പ് സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകുകയും തട്ടിപ്പാകാന്‍ സാദ്ധ്യതയുള്ള ഇന്‍കമിംഗ് കോളിന് ഇടയില്‍ ഒരു ബാങ്ക് ഒടിപി ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്നുവെന്ന് കണ്ടെത്തിയാല്‍, എയര്‍ടെല്‍ തത്സമയം ഇടപെടുകയും ആ ഒടിപി ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടിന് അനുമതി നല്‍കിയാലുള്ള അപകട സാദ്ധ്യതയെക്കുറിച്ച് ആ ഫോണ്‍ സംഭാഷണത്തിന് ഇടയില്‍ തന്നെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.


എഐ അധിഷ്ഠിത ഇന്റലിജൻസും മനുഷ്യരുടെ വിവേചനബുദ്ധിയും ചേർന്നുള്ള ശക്തമായ കൂട്ടുകെട്ട് ഉപഭോക്താക്കൾക്ക് ചിന്തിക്കാനും വെരിഫൈ ചെയ്യാനും അവരുടെ സുരക്ഷയുടെമേൽ നിയന്ത്രണം നൽകാനും നിർണ്ണായക സമയം നൽകുന്നു. ഇതുവഴി തട്ടിപ്പുകാരുടെ ചൂഷണ സാദ്ധ്യതയെ ഇല്ലാതാക്കും ചെയുന്നു.


'ഞങ്ങൾ എയര്‍ടെല്ലിനെ സുരക്ഷിതമായ നെറ്റുവര്‍ക്ക് ആക്കുകയെന്ന ദൗത്യത്തിലാണ്. ഒറ്റത്തവണ പാസ് വേഡുകള്‍ (ഒടിപികള്‍) ഡിജിറ്റല്‍ ഇടപാടുകളെ സുരക്ഷിതമാക്കുകയെന്ന അടിസ്ഥാനപരമായ പങ്ക് വഹിക്കുമ്പോള്‍ തന്നെ അവയുടെ കാര്യക്ഷമത ക്രിമിനല്‍ തന്ത്രങ്ങളിലൂടെ പതിവായി അട്ടിമറിക്കപ്പെടുന്നു. അതിനാല്‍, ഞങ്ങള്‍ ബാങ്കിങ് തട്ടിപ്പുകളില്‍നിന്നുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്ത എയര്‍ടെല്ലിന്റെ അധുനിക നെറ്റുവര്‍ക്ക് ലെയര്‍ അവതരിപ്പിക്കുന്നു’- എയര്‍ടെല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശാശ്വത് ശര്‍മ്മ ഈ സംരംഭത്തെക്കുറിച്ച് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIRTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY