മിക്ക വീടുകളിലെയും ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം. അടുക്കളയിലും മറ്റും കയറിക്കൂടി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതും തുണി, പാത്രങ്ങൾ എന്നിവ കരണ്ട് നശിപ്പിക്കുന്നതും വലിയൊരു തലവേദനയാണ്. മാത്രമല്ല പല മാരകമായ രോഗങ്ങളും എലി പരത്താറുണ്ട്.
എലികളുടെ ശല്യം സഹിക്കവയ്യാതെ വരുമ്പോൾ വിഷം നൽകി കൊല്ലുന്നവരാകും ഭൂരിഭാഗംപേരും. എന്നാൽ ഇനിമുതൽ വിഷം ഉപയോഗിക്കാതെ എലികളെ പൂർണമായും തുരത്താം. ഇതിനായി ആകെ വേണ്ടത് കായം മാത്രമാണ്. കായത്തിന്റെ രൂക്ഷഗന്ധം എലികൾക്ക് ഒട്ടും സഹിക്കാൻ കഴിയാത്തതിനാൽ ഇവ പെട്ടെന്ന് തന്നെ വീടുവിട്ടുപോകും.
എന്നാൽ നേരിട്ട് കായം എവിടെയെങ്കിലുംവച്ചാൽ ഫലമുണ്ടാകില്ല. കാരണം തുറന്നുവച്ചാൽ കായത്തിന്റെ ഗന്ധം നഷ്ടമാകും. അതിനാൽ കായം ഉപയോഗിച്ച് ഒരു സ്‌പ്രേ ഉണ്ടാക്കിവേണം എലികളെ തുരത്താൻ. എങ്ങനെയാണ് കായം സ്‌പ്രേ തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം ഒരു ഗ്ലാസിൽ കുറച്ച് ഇളം ചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒന്നോ രണ്ടോ സ്‌പൂൺ കായപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. കട്ടക്കായമാണ് ഉപയോഗിക്കുന്നതെങ്കിൽ വെള്ളത്തിലിട്ട് നന്നായി അലിയിച്ചെടുക്കണം. ഇനി ഇത് ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാം.
രാത്രിസമയത്താണ് എലികളുടെ ശല്യം രൂക്ഷമാകുന്നത്. അതിനാൽ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതം എലികൾ വരാൻ സാദ്ധ്യതയുള്ള അടുക്കള, ജനൽ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കണം. വീടിന് പുറത്തും ഇത് സ്‌പ്രേ ചെയ്യാം. എലികളെ കൊല്ലാതെ തന്നെ തുരത്താൻ പരീക്ഷിക്കാവുന്ന ഏറ്റവും ഫലപ്രഥമായ മാർഗമാണിത്.
Homes frequently suffer from rat infestations, causing damage and spreading diseases, often leading to poison use. A recommended alternative involves using an asafoetida spray to repel rats non-lethally. The spray, prepared by dissolving asafoetida in warm water, should be applied in rat-prone areas, leveraging its strong odor to deter them effectively.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |