SignIn
Kerala Kaumudi Online
Saturday, 13 June 2026 7.07 PM IST

ഒറ്റ ചാർജിൽ 468 കിലോമീറ്റർ റേഞ്ച്, 80 ശതമാനം ചാർജാകാൻ 26 മിനിറ്റ്: ജനപ്രിയമാകാൻ പുതിയ ഇവി

punch

കൊച്ചി: ടാറ്റ ഇ.വി ജനപ്രിയ മോഡലായ പഞ്ച് ഇ.വിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയുടെ അടുത്ത ഘട്ടത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്ന പുതിയ പഞ്ച് ഇ.വി എല്ലാവർക്കും സ്വീകാര്യമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വില, ദീർഘ റേഞ്ച്, ചാർജിംഗ് സൗകര്യം, ബാറ്ററി വിശ്വാസ്യത എന്നിവയുടെ ആശങ്കകൾ സമഗ്രമായി പരിഹരിക്കുന്ന ആദ്യ ഇലക്ട്രിക് കുടുംബ കാറാണിതെന്ന് ടാറ്റ പറയുന്നു. അൺലിമിറ്റഡ് കിലോമീറ്ററോടുകൂടിയ ആജീതനാന്ത ബാറ്ററി വാർന്റി വാഗ്ദാനം ചെയ്യുന്നു. ബാറ്ററിക്ക് ദീർഘകാല സംരക്ഷണം നൽകും.

30 കെ.ഡബ്ളിയു.എച്ച് ബാറ്ററി പാക്ക് വേരിയന്റിന് 9.69 ലക്ഷം മുതൽ 10.29 ലക്ഷം രൂപ വരെയും 40 കിലോവാട്ട് മണിക്കൂർ ബാറ്ററി പാക്ക് ഓപ്ഷന് 10.89 മുതൽ 12.59 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ബാറ്ററി ആസ് സർവീസ് ഓപ്ഷനിൽ വില 6.49 ലക്ഷം രൂപയാണ്. ഒരു കിലോമീറ്ററിന് 2.6 രൂപയാണ് വാടക ഈടാക്കുന്നത്.


40 കെ.ഡബ്ളിയു.എച്ച് ശേഷിയുള്ള എൽ.എഫ്.ബി പ്രിസ്മാറ്റിക് സെൽ ബാറ്ററി പാക്ക് ഉപയോഗിക്കുന്ന പുതിയ പഞ്ച് ഇ.വി, 355 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചും 468 കിലോമീറ്റർ എ.ആർ.ഐ.എ സർട്ടിഫൈഡ് റേഞ്ചും നൽകുന്നു. നഗരയാത്രകൾക്കും സമീപനഗര യാത്രകൾക്കും ഇടയ്ക്കിടെ ചാർജ് ചെയ്യാതെ ഉപയോഗിക്കാം. 30 കെ.ഡബ്‌ള്യു..എച്ച് ബാറ്ററിയിലും ലഭിക്കും. മികച്ച ഡ്രൈവ് ഗുണനിലവാരം, കുറഞ്ഞ യാത്രാച്ചെലവ്, കുറഞ്ഞ പരിപാലന ചെലവ്, ഒരൊറ്റ ചാർജിൽ ദൈനംദിന യാത്രകളിലും ദീർഘയാത്രകളിലും തടസമില്ലാത്ത അനുഭവം നൽകും. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉപയോഗിച്ച് ബാറ്ററി 20 മുതൽ 80 ശതമാനം വരെ 26 മിനിറ്റിൽ ചാർജ് ചെയ്യാം. 15 മിനിറ്റിൽ 135 കിലോമീറ്റർ വരെ റേഞ്ച് നേടാനും സാധിക്കും.


മികച്ച ചാർജിംഗ് ഇക്കോസിസ്റ്റം
1,500 നഗരങ്ങളിൽ 2.3 ലക്ഷം പോയിന്റുകൾ

30 ഓപ്പറേറ്റർമാരുടെ 30,000ത്തിലധികം പബ്ലിക് ചാർജറുകൾ

ആപ്പ് വഴി ചാർജറുകളുടെ ലഭ്യതയും നിലയും പരിശോധിക്കാം

നാവിഗേഷൻ മുതൽ പണമടയ്ക്കൽ വരെ ലളിതം

500 നഗരങ്ങളിലായി 2,500ത്തിലധികം ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ

80 ഹൈവേകളിൽ 130 450 സൂപ്പർഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ

അടുത്ത സാമ്പത്തികവർഷം ചാർജിംഗ് സ്‌റ്റേഷനുകൾ 800 കടക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, AUTO, EV, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY