SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

പനി പ്രതിരോധം: ആരോഗ്യമന്ത്രിക്ക് അതൃപ്തി

hjk

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമായിരിക്കെ പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണിത്. ഫീൽഡുതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പകർച്ചപ്പനി വ്യാപനം നിസാരമായി കാണരുതെന്നും മന്ത്രി പറഞ്ഞു.


അതേസമയം, സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് 8788 പേർകൂടി ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ 64 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 176 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇൻഫ്ലുവൻസയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞമാസം 20 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 98 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA