SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.58 AM IST

വീഗാലാൻഡ് ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണം

veegaland

കൊച്ചി: വി ഗാർഡ് ഗ്രൂപ്പിന്റെ ഭാഗമായ വീഗാലാൻഡ് ഡെവലപ്പേഴ്‌സിന്റെ പ്രാരംഭ ഓഹരി വിൽപ്പനയിൽ(ഐ.പിഒ) മികച്ച നിക്ഷേപ പങ്കാളിത്തം. ഇന്നലെ അവസാനിച്ച ബിഡിംഗിൽ 13.55 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. 1.13 കോടി ഓഹരികൾക്കാണ് നിക്ഷേപകരെ ക്ഷണിച്ചതെങ്കിലും 15.33 കോടി ഓഹരികൾക്കുള്ള ബിഡ് ലഭിച്ചു. നോൺ ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 18.03 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 9.24 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചു. ഐ.പി.ഒയിലൂടെ 210 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ഓഹരി ഒന്നിന് 130 മുതൽ 140 രൂപ വരെയാണ് നിശ്ചയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEEGALAND DEVELOPERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360