
കൊച്ചി: ലോട്ടസ് കാർസ് ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് പെർഫോമൻസ് വാഹനങ്ങളായ ലോട്ടസ് എലെട്രെയും ലോട്ടസ് എമേയയും കോഴിക്കോട്ട് എത്തുന്നു. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ബ്രാൻഡ് എക്‌സ്‌പീരിയൻസ് പര്യടനത്തിന്റെ ഭാഗമായി നാളെയ മുതൽ കോഴിക്കോട്ടെത്തുന്ന ഈ പരിപാടിയിലൂടെ നിലവിലുള്ള ഉപഭോക്താക്കൾക്കും സാദ്ധ്യതയുള്ളവർക്കും മികച്ച അനുഭവം ഉറപ്പാക്കുന്നു. ചെന്നൈ, കോയമ്പത്തൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങൾ പിന്നിട്ടാണ് ദക്ഷിണ-കിഴക്കൻ ഇന്ത്യ പര്യടനം കോഴിക്കോട്ടെത്തിയിരിക്കുന്നത്. ഇതിനുശേഷം മംഗളൂരു, ബെംഗളൂരു, ഭുവനേശ്വർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ഈ റോഡ്‌ഷോ യാത്ര തുടരും. ലോട്ടസിന്റെ ഹൈപ്പർ-എസ്യുവിയായ ലോട്ടസ് എലെട്രെയും ഹൈപ്പർ-ജി.ടിയായ ലോട്ടസ് എമേയയുമാണ് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങൾ. അതിശയിപ്പിക്കുന്ന പെർഫോമൻസും നൂതന സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗക്ഷമതയും ഒത്തുചേരുന്നതാണ് എലെട്രെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |