SignIn
Kerala Kaumudi Online
Friday, 12 June 2026 2.11 PM IST

കോഫി മേക്കറിൽ അടിവസ്ത്രം കഴുകാം; വീഡിയോ പങ്കുവച്ച് യുവതി, പിന്നാലെ വിമർശനം

video

യാത്രക്കിടെ വസ്ത്രങ്ങൾ അലക്കിയിടുകയെന്നത് എല്ലാവരും നേരിടുന്ന പ്രധാനപ്രശ്നമാണ്. അപ്പോൾ പിന്നെ അടിവസ്ത്രത്തിന്റെ കാര്യം പറയേണ്ട. ബാത്ത്റൂമിലോ മറ്റോ കഴുകിയിട്ടാൽ ഉണങ്ങാനും വളരെ പ്രയാസമാണ്. ഇപ്പോഴിതാ അമേരിക്കൻ ഇൻഫ്ലുവൻസറായ ടാരാ വുഡ്കോക്സ് പങ്കുവച്ച ഒരു ഹാക്കാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുന്നത്.

ഹോട്ടൽ മുറികളിലെ കോഫി മേക്കറിനുള്ളിൽ അടിവസ്ത്രം ഇട്ട് 'ബ്രൂ' ബട്ടൻ അമർത്തിയാൽ തിളച്ചവെള്ളത്തിൽ അത് വൃത്തിയാകുമെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. ഇൻസ്റ്റഗ്രാം പേജിലാണ് യുവതി ഈ ഹാക്ക് പങ്കുവച്ചത്. നിങ്ങൾക്ക് ഒരുകിടിലൻ ഹാക്ക് പറഞ്ഞുതരാമെന്ന് പറഞ്ഞാണ് യുവതി വീഡിയോ തുടങ്ങുന്നത്.

'നിങ്ങൾ യാത്ര ചെയ്യുമ്പോൾ അടിവസ്ത്രം തികയാതെ വന്നാൽ അത് കഴുകാൻ ഞാൻ ഒരു ഹാക്ക് പറഞ്ഞുതരാം. മിക്ക റൂമുകളിലും കോഫി മേക്കർ ഉണ്ടാകും. കോഫി പൗഡർ ഇടുന്ന ഭാഗത്ത് അടിവസ്ത്രം ചുരുട്ടി വച്ച് മെഷീൻ പ്രവർത്തിപ്പിക്കുക. ചൂടുള്ള വെള്ളം അതിൽ തട്ടി വൃത്തിയാകും. പിന്നെ ഹെയർ ഡ്രെെയർ ഉപയോഗിച്ചാൽ അടിവസ്ത്രം പെട്ടെന്ന് ഉണങ്ങും. ഒരു ഫ്ലെെറ്റ് അറ്റൻഡന്റായ സുഹൃത്താണ് എനിക്ക് ഈ ബുദ്ധി പറഞ്ഞുതന്നത്'- യുവതി വീഡിയോയിൽ പറയുന്നു. വീഡിയോ.

വീഡിയോ വെെറലായതോടെ വൻ വിമർശനമാണ് യുവതിക്ക് നേരെ ഉയരുന്നത്. ഇത് എന്ത് പ്രവൃത്തിയാണെന്ന് ജനങ്ങൾ ചോദിക്കുന്നു. ഇത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നും ഹോട്ടൽ അധികൃതർ അവർക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRAL, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY