
ഭോപ്പാൽ: ചെരിപ്പ് പലയിടങ്ങളിൽ വച്ച് കാണാതായ വിഷമം നേരിട്ടവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ചും ആരാധനാലയങ്ങൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ വച്ച്. ചിലപ്പോൾ ചിതറി പല സ്ഥലങ്ങളിലായി കിടപ്പുണ്ടാകും. കാണാതായ ചെരിപ്പ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ കണ്ടെത്തിയ ഗോവ സ്വദേശിയായ യുവാവിന്റെ കഥയാണ് ഇപ്പോൾ വൈറൽ.
മദ്ധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് സംഭവം. ദർശനം കഴിഞ്ഞുവന്നപ്പോൾ ശുഭാംഗ് ബോർക്കറിന്റെ ചെരിപ്പ് കാണാനില്ല. നൂറുകണക്കിന് ചെരിപ്പുകൾ കുന്നുകൂടി കിടക്കുന്നു. ഒന്നും നോക്കിയില്ല. മുമ്പ് എടുത്ത ഒരു ഫോട്ടോയിൽ ചെരുപ്പിന്റെ ഭാഗം മാത്രം ക്രോപ്പ് ചെയ്‌തെടുത്ത് ചാറ്റ് ജിപിടിക്ക് നൽകി. താൻ അയയ്ക്കുന്ന ഫോട്ടോകളിൽ നിന്ന് റഫറൻസ് ചിത്രത്തിലുള്ള ചെരിപ്പ് കണ്ടുപിടിക്കണമെന്ന് നിർദ്ദേശം നൽകി.
ചെരുപ്പുകൾ കൂട്ടത്തോടെ കിടക്കുന്ന പല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു.
ചിത്രങ്ങൾ ഓരോന്നും പരിശോധിച്ച ചാറ്റ് ജിപിടി ഒടുവിൽ കണ്ടെത്തി, യഥാർത്ഥ ചെരുപ്പ്. 'ചിത്രത്തിന്റെ വലതുവശത്തുള്ള തൂണിനടുത്തായി, റാക്കിന് താഴെയായി ചെരുപ്പ് കാണാം' എന്ന് ലൊക്കേഷൻ അടക്കം വിശദീകരിച്ചുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |