കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ നിഹാദിന് (തൊപ്പി) വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടീസ് അയച്ചത്. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തേ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.
മുമ്പ് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ വീഡിയോ തൊപ്പി ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്‌തത്. തന്റെ വീട്ടിൽ സുഹൃത്തുക്കൾ ലഹരിമരുന്ന് കൊണ്ടുവന്നെന്നും തൊപ്പി ആരോപിച്ചു.
ഇതിന് പിന്നാലെ തൊപ്പി പെൺകുട്ടികളോട് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് പണം നൽകി ഇത് ഒത്തുതീർപ്പാക്കിയെന്നും ആരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളോടുവരെ തൊപ്പി ലൈംഗികാതിക്രമം നടത്തിയെന്ന് സുഹൃത്തുക്കൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. തൊപ്പിയുടെ മുറിയിൽ നിന്ന് കഞ്ചാവ് പുറത്തെടുക്കുന്ന വീഡിയോയും സുഹൃത്തായ ഷമീർ പുറത്തുവിട്ടിരുന്നു.
കുട്ടികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തൊപ്പിയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. തൊപ്പിയുടെയും സുഹൃത്തുക്കളുടെയും ലൈവ് വീഡിയോകൾ പരിധിവിട്ടതോടെയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ, ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. പോക്‌സോ, ലഹരി ഉപയോഗം, മാനസിക - ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണം നടക്കുന്നത്.
YouTuber Nihad, popularly known as Thoppi, has been issued another police notice in a case involving the alleged circulation of obscene videos of friends on social media. Ernakulam Rural Cyber Police directed him to appear for questioning next week. He had earlier failed to appear despite receiving a notice, while allegations involving sexual abuse, drugs and cyber offences are also under investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |