പൂനെ: പെൺകുട്ടി ഷോർട്സ് ധരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ മർദിച്ചെന്ന് പരാതി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ അടക്കം എട്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ സിംഹഗഡ് കോട്ടയിലുള്ള താനാജി മാലുസാരെയുടെ സ്മാരകത്തിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വസ്ത്രത്തെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് മർദനത്തിൽ കലാശിച്ചത്. കുടുംബത്തോടൊപ്പം കോട്ടയിലെത്തിയ പരാതിക്കാരൻ ചിത്രങ്ങൾ പകർത്തുന്നതിനിടെ ഒരു സംഘം ഇവരെ സമീപിക്കുകയായിരുന്നു.
പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തെയും ഫോട്ടോ എടുക്കുന്നതിനെയും സംഘം ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. കുടുംബത്തോട് കോട്ടയിൽ നിന്ന് മടങ്ങിപ്പോകാനും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി പരാതിക്കാരനും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം രൂക്ഷമാകുകയും യുവാവിനെ മർദിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഘത്തിലൊരാൾ തന്നെ മുഖത്തടിച്ചതായി യുവാവ് പറഞ്ഞു. ഭാര്യയെ ഒരു സ്ത്രീ വലിച്ചിഴച്ചതായും പരാതിയിലുണ്ട്. മറ്റൊരു ദമ്പതികളോടും സംഘം മോശമായി പെരുമാറിയെന്നും വസ്ത്രധാരണത്തിന്റെ പേരിൽ സദാചാര പൊലീസ് ചമയാൻ ശ്രമിച്ചെന്നും ഹവേലി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് രാംഘാരെ പറഞ്ഞു. പരാതിയെ തുടർന്ന് എട്ട് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച സിംഹഗഡ് കോട്ട സന്ദർശിച്ച മൂന്ന് സംഘങ്ങളിൽ നിന്നും സമാനമായ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ പ്രതികളായ എട്ട് പേർക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Police in Pune registered a case against eight people, including three women, after a man was assaulted at Sinhagad Fort. The incident stemmed from an argument over his daughter wearing shorts and taking photos near Tanaji Malusare's memorial. The family was allegedly harassed and asked to leave, escalating into a physical attack. Similar complaints from other visitors were also reported.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |