SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.23 AM IST

സർഫ്രാസ് അഹമ്മദ് വിരമിച്ചു

Increase Font Size Decrease Font Size Print Page
sarfaraz

കറാച്ചി : 2017ൽ പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കിയ നായകൻ സർഫ്രാസ് അഹമ്മദ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ സർഫ്രാസ് 2023 ഡിസംബറിൽ പെർത്തിൽ ഓസീസിന് എതിരായ ടെസ്റ്റിലാണ് അവസാനമായി പാകിസ്ഥാന്റെ കുപ്പായമണിഞ്ഞത്. ഇമ്രാൻ ഖാന് ശേഷം ഒരു ഏകദിന ഐ.സി.സി ടൂർണമെന്റിൽ കിരീടുയർത്തിയ ഏക പാകിസ്ഥാൻ നായകനാണ് 39കാരനായ സർഫ്രാസ്.

ഔദ്യോഗിക വിരമിക്കലോടെ പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ചീഫ് കോച്ചായി സർഫ്രാസിനെ നിയമിച്ചേക്കും.താത്കാലിക കോച്ചായിരുന്ന അസ്ഹർ മഹ്മൂദിനെ കഴിഞ്ഞ വർഷം പുറത്താക്കിയ ശേഷം ടെസ്റ്റ് ടീമിന് പരിശീലകനെ നിശ്ചയിച്ചിട്ടില്ല. അടുത്തിടെ സർഫ്രാസിനെ സെലക്ഷൻ കമ്മറ്റി അംഗമാക്കുകയും അണ്ടർ 19 ടീം മാനേജരാക്കുകയും ചെയ്തിരുന്നു.

54 ടെസ്റ്റുകളിൽ നിന്ന് നാലു സെഞ്ച്വറികളും 21 അർദ്ധസെഞ്ച്വറകളുമടക്കം 3031 റൺസ് നേടിയിട്ടുണ്ട്. 160 ക്യാച്ചുകളും 22 സ്റ്റംപിംഗുകളും.

2010ൽ ഓസീസിനെതിരെ ഹൊബാർട്ടിൽ ടെസ്റ്റ് അരങ്ങേറ്റം. 2023ൽ ഓസീസിനെതിരെ പെർത്തിൽ അവസാന ടെസ്റ്റ്.

117 ഏകദിനങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും 17 അർദ്ധസെഞ്ച്വറികളുമടക്കം 2315 റൺസ്. 119 ക്യാച്ചുകളും 24സ്റ്റംപിംഗുകളും.

2007ൽ ഇന്ത്യയ്ക്ക് എതിരെ ജയ്പുരിൽ ഏകദിന അരങ്ങേറ്റം. 2021ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനിൽ അവസാന ഏകദിനം.

61 ട്വന്റി-20കളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികളടക്കം818 റൺസ്. 36 ക്യാച്ചുകളും 10 സ്റ്റംപിംഗുകളും.

2010 ഫെബ്രുവരിയിൽ ഇംഗ്ളണ്ടിന് എതിരെ ദുബായ്‌യിൽ ട്വന്റി-20 അരങ്ങേറ്റം. 2021 നവംബറിൽ മിർപുരിൽ ബംഗ്ളാദേശിനെതിരെ അവസാന ട്വന്റി-20

TAGS: NEWS 360, SPORTS, SARFRAZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.